ഇന്ത്യ-യൂറോപ്പ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായി. നാളെ പ്രഖ്യാപിക്കും. കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷം അന്തിമ കരാറിൽ ഇരു രാജ്യങ്ങൾ ഒപ്പിടും. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആറുമാസത്തോളം എടുക്കും. കരാർ യൂറോപ്യൻ യൂണിനുമായുള്ള മികച്ച സാമ്പത്തിക സംയോജനത്തിന് സഹായകമാകും എന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കും. അടുത്തവർഷം ആയിരിക്കും കരാർ പ്രാബല്യത്തിൽ വരുക. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാന്‍ കരാറില്‍ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 110 ശതമാനമുള്ള തീരുവ കുറയുന്നതോടെ വിദേശ നിര്‍മിത ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തും. യു,എസ്സിന്‍റെ ഇരട്ടതീരുവയ്ക്കും, ഇന്ത്യ – യു.എസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍.
Story Highlights : india-eu trade agreement announcement tomorrow
















