അമേരിക്കയിലുടനീളം ആഞ്ഞടിക്കുന്ന അതിശക്തമായ ഹിമക്കാറ്റിനെത്തുടർന്ന് വ്യോമഗതാഗതം പ്രതിസന്ധിയിൽ. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഇതുവരെ 5,303 വിമാന സർവീസുകളാണ് റദ്ദാക്കിയത്.
4,380 വിമാന സർവീസുകൾ വൈകുന്നു. കനത്ത മഞ്ഞുവീഴ്ച യാത്രകളെ തടസ്സപ്പെടുത്തുകയും ഗതാഗത ശൃംഖലകളെ താറുമാറാക്കുകയും ചെയ്തു.
രാവിലെ 8:20-ന് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ ഏകദേശം 14% റദ്ദാക്കി. ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കനുസരിച്ച്, കോവിഡിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
രണ്ട് ഡസനിലധികം യുഎസ് സംസ്ഥാനങ്ങളെ ഹിമക്കാറ്റ് ബാധിച്ചു. ഹിമക്കാറ്റ് റോഡ് യാത്രയെയും തടസ്സപ്പെടുത്തി. മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, ഐസ് എന്നിവ കൂടുതൽ വ്യാപിക്കുന്നതോടെ ഡ്രൈവിങ് സാഹചര്യങ്ങൾ അപകടകരമാകുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകി.
















