കെ സ്പേസിനും കെ ഫോണിനുമായി പണം നീക്കിവെക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ സ്പേസിന് 57 കോടിരൂപയും കെ ഫോണിന് 112.44 കോടിരൂപയും ആണ് നീക്കിവെക്കുക.
കൂടാതെ പ്രവാസി വ്യവസായ പാർക്കിന് 20 കോടിയും നീക്കിവെക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.
















