കാന്‍സര്‍, ക്ഷയം, എയ്ഡ്സ്, കുഷ്ഠ രോഗികള്‍ എന്നിവരുടെ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. 2026-27 ബജറ്റിലണ് ഈ പ്രഖ്യാനം. നിലവില്‍ 1000 രൂപയാണ് പെന്‍ഷന്‍ ലഭ്യമാക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി റിട്ടയര്‍മെന്റ് ഹോമുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിക്കും. അതിനായി 30 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് സേവനം എത്തിക്കാനായി സന്നദ്ധ വളണ്ടിയര്‍മാരെ സജ്ജമാക്കും. ഇതിനായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അഭ്യസ്തവിദ്യരായുള്ള യുവാക്കള്‍ക്ക് നല്‍കുന്ന ധനസഹായം കണക്ട് ടു വര്‍ക് സ്‌കോളര്‍ഷിപ്പിന് 400 കോടി രൂപ. സാക്ഷരത പ്രേരക്കുമാര്‍ക്ക് 1000 രൂപയുടെ വര്‍ദ്ധനവ്.
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തും. അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് ഘട്ടം ഘട്ടമായി 20 ലക്ഷമായി ഉയര്‍ത്തുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികര്‍, ഹരിത കര്‍മ സോനംഗങ്ങള്‍, ഓട്ടോ, ടാക്‌സി റിക്ഷാ തൊഴിലാളികള്‍, ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും. കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയും നടപ്പാക്കും.
















