കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കിടയിലും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമേകി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അത് സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരുടെ ഡി.എ (DA), പെൻഷൻകാരുടെ ഡി.ആർ (DR) കുടിശ്ശികകൾ പൂർണ്ണമായും വിതരണം ചെയ്യും. ഇതിന്റെ ആദ്യ ഗഡു ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും. അവശേഷിക്കുന്ന കുടിശ്ശിക ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തിനൊപ്പം അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു
















