കെ.എസ്.ആർ.ടി.സിയിൽ വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ വിശദീകരണം ഫയൽചെയ്തു. ആർത്തവ സമയത്തു ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന എസ്.എസ്. ആശയും മറ്റും നൽകിയ ഹർജിയിലാണ് ചീഫ് ലോ ഓഫീസർ പി.എൻ. ഹേന, സ്റ്റാൻഡിങ് കോൺസൽ ദീപു തങ്കൻ വഴി വിശദീകരണം ഫയൽചെയ്തത്.
ശമ്പളവും പെൻഷനും കൊടുക്കാൻപോലും ബുദ്ധിമുട്ടുമ്പോൾ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും ആർത്തവ അവധി മൗലികാവകാശമല്ലെന്നുമാണ് കെ.എസ്.ആർ.ടി.സി.യുടെ വാദം. വിഷയം വ്യാഴാഴ്ച ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കും.
















