വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അടക്കം ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ബാറില്‍ മദ്യപിക്കാന്‍ കയറിയതും, മദ്യപാനം സെല്‍ഫി എടുത്തതും പുറത്തു വന്നതിനു പിന്നാലെ രണ്ട് വനിതാ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയും ഒരു പുരുഷ ഇന്‍സ്‌പെക്ടറെയും സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ഇന്ന് രാവിലെയാണ് സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. രണ്ടു ദിവസം മുമ്പ് അന്വേഷണം ന്യൂസ് ഇതു സംബന്ധിച്ച് വാര്‍ത്ത ചെയ്തിരുന്നു. “വേലിതന്നെ വിളവു തിന്നു, നടപടിയുണ്ടോ ?: എക്‌സൈസ് വനിതാ ഉദ്യോഗസ്ഥര്‍ അടക്കം ഡ്യൂട്ടിയില്‍ മദ്യപാനം; മദ്യവുമായി യൂണിഫോമില്‍ ബാറിലിരുന്ന് സെല്‍ഫി; ഫോട്ടോയടക്കം പരാതി മന്ത്രിക്ക്” എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്.
മന്ത്രിക്കു ഈ മെയില്‍ വഴി കിട്ടിയ പരാതിയുടെ പകര്‍പ്പും, ഉദ്യോഗസ്ഥര്‍ ബാറിലിരുന്ന് മദ്യപിക്കുന്ന, അവരെടുത്ത ഫോട്ടോയും വാര്‍ത്തയോടൊപ്പം കൊടുക്കുകയും ചെയ്തിരുന്നു. മന്ത്രി ഓഫീസില്‍ ലഭിച്ച പരാതി നേരത്തെ തന്നെ എക്‌സൈസ് വകുപ്പില്‍ ഫോര്‍വേഡ് ചെയ്തിരുന്നുവെങ്കിലും, അതിന്‍മേലുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. എന്നാല്‍, അന്വേഷണം ചെയ്ത ഈ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത വന്നതോടെ എക്‌സൈസ് വകുപ്പിന് നടപടി എടുക്കാതെ നിര്‍വാഹമില്ലാതായി. തുടര്‍ന്നാണ് അടിയന്തിരമായി ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തി ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തത്. വാര്‍ത്ത നല്‍കി മൂന്നു ദവിസം കഴിയുമ്പോള്‍ മദ്യപാനം നടത്തിയ മൂവര്‍ സംഘത്തിനും സസ്‌പെന്‍ഷന്‍ നല്‍കാന്‍ വകുപ്പ് തയ്യാറായെന്നതാണ് വലിയ കാര്യം.

സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ പറയുന്നത് ഇതാണ്
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാറും രണ്ട് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരും ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തിമദ്യ സത്ക്കാരത്തില്‍ പങ്കെടുത്തുവെന്ന പരാതിയിന്‍മേല്‍ എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തി പരാമര്‍ശം (1) പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. നിലവില്‍ വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആയി ജോലി നോക്കിയിരുന്ന വി.ജി. സുനില്‍ കുമാര്‍ തിരുവനന്തപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറായി ജോലി നോക്കിയിരുന്ന കാലയളവില്‍ ഇതേ ഓഫീസിലെ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായിരുന്ന ആശ എസ്.ആര്‍, അഞ്ജന ജി നായര്‍ എന്നീ ഉദ്യോഗസ്ഥരെയും കൂട്ടി FL3-71 ഹോട്ടല്‍ ഡയമണ്ട് പാലസ് വാഴമുട്ടം പി.ഒ. കോവളം എന്ന സ്ഥാപനത്തില്‍ യൂണിഫോമിലെത്തി ലൈസന്‍സിയുടെ സത്ക്കാരം സ്വീകരിച്ച് വൈനും മറ്റും കഴിച്ചിട്ടുള്ളതായി എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ പരാമര്‍ശ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
എക്‌സൈസ് ഓഫീസറുടെ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാര്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ എസ്.ആര്‍, അഞ്ജന ജി. നായര്‍ എന്നീ ഉദ്യോഗസ്ഥര്‍ നിയമലംഘനവും, കൃത്യ നിര്‍വഹണത്തില്‍വീഴ്ചയും അദികാര ദുര്‍വിനിയോഗവും അച്ചടക്ക ലംഘനവും നടത്തിയിട്ടുള്ളതായും ആയത് പൊതുജന മധ്യേ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണെന്നും ബോധ്യമാകുകയുണ്ടായി. ഈ സാഹചര്യത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍ കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ ആര്‍.എസ്, അഞ്ജന ജി. നായര്‍ എന്നീ ഉദ്യോഗസ്ഥരെ 1960-ലെ കേരള സിവില്‍ സര്‍വ്വീസ് (തരംതിരിക്കല്‍ നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ക്ക് കീഴിലെ ചട്ടം10(1)(എ) പ്രകാരം ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ അച്ചടക്ക നടപടിക്കു വിധേയമായി സേവനത്തില്‍ നിന്നും വേലവിലക്കി ഉത്തരവാകുന്നു. വേലവിലക്കു കാലയളവില്‍ ഇവര്‍ക്ക് നിയമാനുസൃതമായ ഉപജീവന ബത്തയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

എന്തായാലും ഈ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയം വാഴമുട്ടത്തെ ഹോട്ടലുകാര്‍ മദ്യം വിളമ്പാന്‍ കാണിച്ച ധൈര്യത്തെ ചോദ്യം ചെയ്യാന്‍ കൂടി എക്‌സൈസ് വകുപ്പ് തയ്യാറാകണം. മറ്റൊരു ബാറിലും കിട്ടാത്ത സൗകര്യവും സത്ക്കാരവും യൂണിഫോമില്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കിട്ടുന്നുണ്ട് എങ്കില്‍ ആ ബാറുമായി എന്താണ് ബന്ധം. ഔദ്യോഗിക ബന്ധത്തിനപ്പുറം മറ്റെന്തെങ്കിലുമുണ്ടോ എന്നും അന്വേഷിക്കണം.
CONTENT HIGH LIGHTS; Drinking alcohol while on duty: Excise officers suspended; action taken against an excise inspector and two female officers
















