തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള മൂഡ് തനിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുക എന്നത് ശരിയല്ല എന്നും അതുകൊണ്ട് ഇത്തവണ മാറിനില്‍ക്കാന്‍ തീരുമാനിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും തനിക്കുവേണ്ടി പലയിടത്തും വരുന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ സ്‌നേഹമാണോ നിഗ്രഹമാണോ എന്ന് അറിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
യുഡിഎഫിന് നേമത്ത് ചെറുപ്പക്കാരനായ നല്ല സ്ഥാനാര്‍ത്ഥി വരുമെന്നും ശിവന്‍കുട്ടിയെയും രാജീവ് ചന്ദ്രശേഖറിനെയും തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















