കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ പരാതി റദ്ദാക്കി. സംസ്ഥാന പട്ടികജാതി-പട്ടിക വർഗ കമ്മീഷന്റേതാണ് നടപടി.
എസ്.സി/എസ്.ടി കമ്മീഷൻ നടത്തിയ അദാലത്തിൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാകാൻ എതിർഭാഗത്തിന് സാധിച്ചില്ല.
ഡോ. വിനോദ് കുമാർ, ടി.ജി. നായർ, പി.എസ്. ഗോപകുമാർ എന്നിവർക്കെതിരെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ നൽകിയ പരാതിയിലാണ് നടപടി. പൊലീസിൻ്റെ അന്വേഷണത്തിൽ ജാതി അധിക്ഷേപം നടന്നിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു.
അദാലത്ത് നോട്ടീസ് ലഭിച്ചില്ലെന്നും അപ്പീൽ പോകുമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ അറിയിച്ചു.
















