മലപ്പുറം ചെറുമുക്കിലെ ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ‘ഫ്ലൈ വീൽസ്’ എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ 26 ബൈക്കുകൾ പൂർണ്ണമായും കത്തിയമർന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സമീപത്തുള്ള മൃഗാശുപത്രിയിലേക്കും ആളിപ്പടർന്ന തീ വലിയ നാശനഷ്ടങ്ങൾ വരുത്തി. ഇവിടെയുണ്ടായിരുന്ന മരുന്നുകളും പ്രധാന രേഖകളും അഗ്നിക്കിരയായിട്ടുണ്ട്.
താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്.
















