സർക്കാരിനെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കടക്ക് പുറത്ത് ക്യാമ്പയിൻ്റെ കുറ്റപത്രവും വെബ്സൈറ്റും പുറത്തിറക്കിയാതായി കോൺഗ്രസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ജനങ്ങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയിൽ നിന്ന് പുറത്താക്കാൻ കഴിയുന്ന രീതിയിലാണ് വെബ്സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ചിത്രം ഉൾക്കൊള്ളിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ, kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്തോ ഈ വെബ്‌സൈറ്റിലേക്ക് കയറാനായി സാധിക്കും. പിആർ ഭരണം മുതൽ അമ്പലമോഷണം വരെയാണ് കുറ്റപത്രത്തിൽ ഉള്ളത്.
കൂടാതെ വിവിധ മേഖലകളിലെ സർക്കാരിൻ്റെ വീഴ്ചകൾ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം.
















