മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അടക്കം നിരവധി പേർ ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകൻ, ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി. ഹരീഷ്, ഡിവൈഎഫ്‌ഐ മുൻ മേഖല ജോയിന്റ് സെക്രട്ടറി വി. ദിലീപ്, ഡിവൈഎഫ് നേതാവായ അഖിൽ വേണു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇസ്സാൻ ഹുസൈൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ നേതാവാണ് കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആനി അശോകൻ. തിങ്കളാഴ്ച ഇവരെല്ലാം പാർട്ടിയിൽ ചേർന്നതായി ബിജെപി നേതാവ് എസ്. സുരേഷ് പറഞ്ഞു.
വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും സംസ്ഥാന സർക്കാരിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ട് ഓരോദിവസവും ബിജെപിയിൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















