കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടെ പ്രതികരിക്കാൻ തയാറാകാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിൽ വന്നതിന് ശേഷം എല്ലാത്തിനും മറുപടി താരമെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാൻ സുരേഷ് ഗോപി തയാറായിട്ടില്ല. സർക്കാരിന്റെ സന്ദേശം അറിയിക്കുന്നതിനായി കേരളത്തിൽ ഒരു മീഡിയ ബ്രീഫിങ് നടക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
















