ഇന്ത്യയ്ക്ക് ചുമത്തിയ പകരംതീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. റഷ്യൻ എണ്ണ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നു ട്രംപ് പറഞ്ഞു.
സമാധാനം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ട്രംപിന്റെ എല്ലാ ശ്രമങ്ങൾക്കും മോദി പിന്തുണയും പ്രഖ്യാപിച്ചു.
ഇത് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്നതിന്റെ പരോക്ഷ സൂചനയാണോയെന്ന ചോദ്യമുയരുന്നുണ്ട്. ഏതൊക്കെ കാര്യത്തിലാണ് ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചതെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.
















