പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ഐശ്വര്യ ലക്ഷ്മി. അടുത്തിടെ നടി ഒരു ഉദ്ഘാടനത്തിനെത്തിയ വസ്ത്രധാരണത്തിനെതിരെ വലിയ രീതിയിൽ സൈബർ അറ്റാക്ക് വന്നിരുന്നു. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് ആണ് താരം ധരിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
‘സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിച്ചുള്ള ഉറക്കംവിട്ട് ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോൾ തന്നെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാൻ പോയില്ല. സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ ആ പരിപാടി കഴിഞ്ഞുള്ള വീഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചർച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതിൽ മറ്റുള്ളവർക്കെന്താണ്?’, ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മാതൃഭൂമിയുടെ ക ഫെസ്റ്റിൽ ആയിരുന്നു പ്രതികരണം.
മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് ‘ആശ’.
















