ജനപ്രിയതാരവും കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയുമായ ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന പുതിയ ചിത്രം ‘രാശി’എത്തുന്നു ,
ചിത്രത്തിന്റെ ഗംഭീര ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.
ചിത്രം ഉടനെ പ്രേക്ഷകരിലെത്തും. പ്രമുഖ പരസ്യകലാ സംവിധായകനും , മികച്ച ഷോർട്ട് ഫിലിമുകൾ ഒരുക്കി മലയാളികൾക്ക് ഏറെ സുപരിചിതനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാശിയിലൂടെ മലയാളികളുടെ ഇഷ്ടനടിയും ബിഗ്ബോസ് സെവന്‍ സീസണിലെ മിന്നും താരവുമായ ബിന്നി സെബാസ്റ്റ്യന്‍ നായികയായി എത്തുകയാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുന്നുന്നത്.
മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പനില്‍ ആന്‍ഡ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ നായികാ കഥാപാത്രമായും ബിന്നി തിളങ്ങിയിരുന്നു. ഏത് സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലപാടുകളും തീരുമാനങ്ങളും ഉറച്ച ശബ്ദത്തോടെ പറയുവാന്‍ ധൈര്യം കാട്ടുന്നതിലൂടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയമാണ് ബിന്നി സെബാറ്റ്യന്‍.
ഇടുക്കിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് രാശിയെന്ന് സംവിധായകൻ പറഞ്ഞു. ദുരൂഹമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ഈ സിനിമ സസ്പെന്‍സും ത്രില്ലും നിറഞ്ഞതാണ്.
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ സംഭവത്തിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളും പ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പോപ്പ് മീഡിയയുടെ ബാനറില്‍ സംവിധായകനും നിര്‍മ്മാതാവുമായ ഷോജി സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഡോ.രാജേന്ദ്ര കുറുപ്പ് എം. എസ്. കഥയും സംവിധാനവും ഒരുക്കിയിട്ടുള്ളത് ബിനു സി ബെന്നി, ക്യാമറ – ജിബിന്‍ എന്‍ വി, അരുൺ കുമാർ, ഡി ഐ – കെവിൻ ബിനോയ് വർഗീസ് എഡിറ്റര്‍-ശ്രീകാന്ത് സജീവ്. സൂരജ് അയ്യപ്പൻ. മ്യൂസിക് -സെട്രിസ് , സൗണ്ട് മിക്സിംഗ്- ജുബിൻ എ വി , മേക്കപ്പ് – മനോജ് അങ്കമാലി, വിനീത ഹണീസ്, അസോസിയേറ്റ് എഡിറ്റര്‍- , ടോംസണ്‍ ടോമി, അസിസ്റ്റന്‍റ് ക്യാമറ-ജോബിന്‍ ജോണി, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, കോർഡിനേറ്റർ -ജോമോന്‍ എബ്രഹാം, രഞ്ജിത്ത് രാജു,
പ്രൊജക്റ്റ് ഹെഡ് -ഷെല്ലി ഡേവിസ്, രതിഷ് ഹരിഹരൻ, പ്രൊജക്റ്റ് ഡിസൈൻ -ജോഷി കൃഷ്ണ
ആര്‍ട്ട് ആന്‍റ് കോസ്റ്റ്യൂം ഡിസൈനര്‍- റോബന്‍ ആട്‌ലി ,സ്റ്റണ്ട് -സൈമി ജോഗി,സ്റ്റില്‍സ്- അരുണ്‍ ഫോട്ടോനെറ്റ്, പബ്ലിസിറ്റി ഡിസൈനര്‍- സജിത്ത് സന്തോഷ്. PRO പി.ആർ. സുമേരൻ.















