Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പകയിൽ ഭർത്താവിനെയും മക്കളെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു; ശേഷം ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജഡവുമായി പള്ളിയിലെത്തിയ ലൂസി: കേരളം നടുങ്ങിയ ആദ്യത്തെ പെൺ-വധശിക്ഷയുടെ ചരിത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 4, 2026, 03:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യരിലെ പകയ്ക്ക് എത്രത്തോളം ആഴമുണ്ടാകാം? സ്നേഹത്തിന്റെ ഉറവിടമാകേണ്ട ഒരമ്മയുടെ ഉള്ളിൽ എപ്പോഴാണ് ഒരു കൊലയാളി ജനിക്കുന്നത്? 1968-ലെ ആ തണുത്ത ഫെബ്രുവരി പ്രഭാതത്തിൽ തൊടുപുഴയിലെ ആ പള്ളിക്കുള്ളിലേക്ക് ലൂസി നടന്നു കയറിയത് വെറുമൊരു വിശ്വാസിയായല്ല, മറിച്ച് സ്വന്തം കുടുംബത്തിന്റെ രക്തം പുരണ്ട ഓർമ്മകൾ പേറുന്ന ഒരു ദുരന്തനായികയായായിരുന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു ക്രൂരതയുടെ പര്യായമായി ലൂസി മാറാൻ പോകുന്ന നിമിഷങ്ങളായിരുന്നു അത്.

​പ്രതികാരം, പക, വൈരാഗ്യം—ഒരു മനുഷ്യനെ കൊലയാളിയാക്കാൻ ഇതിലും മൂർച്ചയുള്ള ആയുധങ്ങൾ വേറെയില്ല. ഉള്ളിലുരുകുന്ന പക ഒരാളെ ഏതറ്റം വരെ എത്തിക്കുമെന്നതിന്റെ നേർസാക്ഷ്യമായിരുന്നു 1968-ൽ കേരളത്തെ നടുക്കിയ ആ സംഭവം. കേരളം സംസ്ഥാനമായി രൂപീകൃതമായ ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയായി ലൂസി മാറിയത് ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൊലപാതക പരമ്പരയിലൂടെയാണ്.

​തന്റെ ഭർത്താവിനോടും അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിലെ മക്കളോടും തോന്നിയ തീരാത്ത പക തീർക്കാൻ, സ്വന്തം ഉദരത്തിൽ ജനിച്ച മക്കളെപ്പോലും ബലികൊടുത്ത ലൂസിയുടെ കഥ. മനുഷ്യന് ഇത്രയേറെ ക്രൂരനാകാൻ കഴിയുമോ എന്ന് ലോകത്തെ ചിന്തിപ്പിച്ച ഇടുക്കിയിലെ ആ ചോരക്കഥ, ഇന്നും കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ കറുത്ത അധ്യായമായി അവശേഷിക്കുന്നു.”

​1968 ഫെബ്രുവരി 9-ാം തീയതി, പുലർച്ചെ ഏകദേശം എട്ടു മണി. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള മാറിയ ഇടവക പള്ളിയിലേക്ക് ഒരു വലിയ എയർ ബാഗുമായി ഒരു സ്ത്രീ കടന്നു വന്നു. അത് ലൂസിയായിരുന്നു. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ ഹെഡ്മാസ്റ്റർ ജോസഫ് മാഷിന്റെ രണ്ടാം ഭാര്യ. ആ നാട്ടിലുള്ള എല്ലാവർക്കും ലൂസിയെയും കുടുംബത്തെയും നന്നായി അറിയാമായിരുന്നു.

​പള്ളിക്കുള്ളിലെത്തിയ ലൂസി നേരെ വികാരിയച്ചന്റെ അടുത്തെത്തി ഒരു പ്രത്യേക ആവശ്യം ഉന്നയിച്ചു: “എനിക്ക് മരിച്ചവർക്ക് വേണ്ടിയുള്ള ഒരു കുർബാന ചൊല്ലണം.” മരിച്ച ആത്മാക്കളുടെ മോക്ഷത്തിനായി നാലു രൂപ ഇരുപത്തിയഞ്ച് പൈസ ഫീസ് നൽകി അവൾ കുർബാന കഴിപ്പിച്ചു. അന്ന് ലൂസിയുടെ കയ്യിലുണ്ടായിരുന്ന പേഴ്സ് നിറയെ നോട്ടുകെട്ടുകൾ പള്ളിലച്ചൻ ശ്രദ്ധിച്ചിരുന്നു. എന്തിനാണ് ഇത്രയും ക്യാഷ് കൊണ്ട് നടക്കുന്നത് എന്ന് അച്ഛന്റെ ചോദ്യത്തിൽ വീട്ടിൽ ആരുമില്ലാത്തതിനാൽ സുരക്ഷിതമല്ലാത്തതുകൊണ്ടാണ് പണം കയ്യിൽ വെച്ചതെന്ന് അവൾ മറുപടി നൽകി. ജോസഫ് മാഷ് ആശുപത്രിയിലാണെന്നും അവൾ കളവു പറഞ്ഞു.

കൂടാതെ ലൂസി പള്ളിലച്ചന്റെ കൈയിൽ തൻ കൊണ്ടുവന്ന എയർ ബാഗ് ഏൽപ്പിച്ചിട്ടു പറഞ്ഞു താൻ പോയതിന് ശേഷമേ ബാഗ് തുറക്കാവു എന്ന്. ​എന്നാൽ, ലൂസി അവിടെ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വികാരിയച്ചന് സംശയം തോന്നി. സംശയം മൂത്ത അച്ചൻ ഒരു ജോലിക്കാരനെ വിളിച്ച് ആ ബാഗ് ലൂസി പോകുന്നതിന് മുമ്പായി തുറപ്പിച്ചു. അന്ന് ആ പള്ളിക്കുള്ളിൽ കണ്ട കാഴ്ച കണ്ടുനിന്നവരുടെ ചോര മരവിപ്പിക്കുന്നതായിരുന്നു.

ബാഗിനുള്ളിൽ ലൂസിയുടെയും ജോസഫ് മാഷിന്റെയും ഇളയ മകൾ, ഒന്നര വയസ്സുകാരി ബീനയുടെ നിശ്ചലമായ ശരീരമായിരുന്നു! ദുർഗന്ധം വരാതിരിക്കാൻ ബാഗിനുള്ളിൽ പൗഡർ വിതറിയിരുന്നു. ഉടൻ തന്നെ അച്ഛൻ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ലൂസിയെ തടഞ്ഞു വെക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

​പോലീസിന്റെ ചോദ്യം ചെയ്യലിൽ കേരള ക്രൈം ഹിസ്റ്ററിയിലെ ഏറ്റവും ക്രൂരമായ ഒരു കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞു. ലൂസി കൊന്നത് ഇളയ മകൾ ബീനയെ മാത്രമായിരുന്നില്ല ആ കുടുംബത്തിലെ എല്ലാവരെയും അവൾ കൊന്നിരുന്നു.

ലൂസിയുടെ വീടിന് പിന്നിലെ കാനയിൽ വൈക്കോൽ കൂനയ്ക്കടിയിൽ നിന്ന് ജോസഫ് മാഷിന്റെയും മറ്റ് മൂന്ന് ആൺമക്കളുടെയും ജഡങ്ങൾ പോലീസ് കണ്ടെടുത്തു. ജോസഫ് മാഷിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് ജോസും ലൂക്കാസും. ഇവരെയും ജോസെഫിലും ലൂസിയിലും ജനിച്ച പൈസും കൊല ചെയ്യപ്പെട്ടിരുന്നു. കോടാലിയും കമ്പിപ്പാരയും വാക്കത്തിയും ഉപയോഗിച്ച് വളരെ ക്രൂരമായാണ് ഓരോ കൊലപാതകവും ലൂസി നടത്തിയത്.

​എന്തിനായിരുന്നു ഈ ക്രൂരത എന്നതായിരുന്നു പോലീസുകാരുടെയും നാട്ടുകാരുടെയും അടുത്ത ചോദ്യം. പോലീസ് ലൂസിയെ ചോദ്യം ചെയ്തു. ലൂസിയുടെ മൊഴി പ്രകാരം, ജോസഫ് മാഷിൽ നിന്നും അയാളുടെ സഹോദരനിൽ നിന്നും താൻ അനുഭവിച്ചിരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളാണ് അവളെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ്. കൂടാതെ തനിക് രണ്ടാനമ്മ എന്ന പരിഗണന നൽകാത്ത ജോസിനോടും ലൂക്കാസിനോടും അവൾക്ക് അടങ്ങാത്ത പകയുണ്ടായിരുന്നു. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ആ പക ഒടുവിൽ ഒരു കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു.

​ഫെബ്രുവരി ഏഴിന് ജോസഫ് മാഷും മകൻ പൈസും ടൂറിന് പോയ തക്കം നോക്കിയാണ് ലൂസി ജോസിനെയും ലൂക്കാസിനെയും വെട്ടി കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ കാനയിൽ ഒളിപ്പിച്ച ശേഷം വീട് കഴുകി വൃത്തിയാക്കി. രാത്രി ജോസഫും പൈസും തിരികെ വന്നപ്പോൾ ഒന്നും അറിയാത്തതുപോലെ പെരുമാറി. പിറ്റേന്ന് പുലർച്ചെ ഉറങ്ങിക്കിടന്ന ജോസഫ് മാഷിനെ അവൾ കോടാലി കൊണ്ട് വെട്ടി കൊന്നു. ഇത് കണ്ട് നിലവിളിച്ചോടിയ സ്വന്തം മകൻ പൈസിനെ അവൾ നിഷ്കരുണം വെട്ടി കൊലപ്പെടുത്തി.

എന്നാൽ മകൾ ബീന കട്ടിലിൽ നിന്ന് വീണു മരിച്ചതാണെന്നായിരുന്നു ലൂസിയുടെ വാദം, പക്ഷേ പോലീസ് അത് വിശ്വസിച്ചില്ല. സംസ്ഥാനം രൂപീകൃതമായ ശേഷം കേരളത്തിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിതയായിരുന്നു ലൂസി. എന്നാൽ പിന്നീട് അപ്പീലിലൂടെ അത് ജീവപര്യന്തമായി കുറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ലൂസിയെ സ്വീകരിക്കാൻ ആ നാടോ സ്വന്തം ബന്ധുക്കളോ തയ്യാറായില്ല. പിന്നീട് എവിടെയോ ഒരു അനാഥാലയത്തിൽ അവൾ അഭയം പ്രാപിച്ചുവെന്നും അവിടെ നിന്ന് അപ്രത്യക്ഷയായെന്നും പറയപ്പെടുന്നു.

എന്തായാലും ഭർത്താവിനോടും സഹോദരനോടും ഉണ്ടായ പകയിൽ മരണം സംഭവിക്കേണ്ടി വന്നത് ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ വരെയായിരുന്നു. നാടിനെ നടുക്കിയ കൊലപാതകളിൽ ഏറ്റവും മുൻപന്തിയിൽ എന്നും ഈ സംഭവം ഉണ്ടാകും

Tags: IdukkiTHODUPUZHAANWESHANAM NEWSഇടുക്കിതൊടുപുഴKERALA FIRST FEMALE EXECUTION1968 MURDERLOOSI KILL HUSBAN AND CHILDRENSആദ്യത്തെ പെൺ-വധശിക്ഷയുടെ ചരിത്രം

Latest News

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies