മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്. ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നത് കാണാൻ ഏറെ ആവേശത്തിലാണ് ആരാധകർ.
ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ വെള്ളിയാഴ്ച തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജി.പ്രജിത്താണ്ചിത്രം സംവിധാനം ചെയ്യുന്നത്. ആശ ശരത്, ഷറഫുദ്ദീൻ,രമേഷ് പിഷാരടി, ഇഷാനി കൃഷ്ണ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിലെത്തും.
ജീവിതഗന്ധിയായ വൈകാരിക നിമിഷങ്ങളും നർമവും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒരു സൂപ്പർ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.
















