വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്ര രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നാണ്.
കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും.
ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതുയുഗ യാത്ര.
വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗാപാൽ യാത്ര ഉദ്ഘാടനം ചെയ്യും.
തുടർന്ന് കാസർകോട്ട് ജാഥയ്ക്ക് സ്വീകരണം നൽകും. നാളെ രാവിലെ 10 മണിക്ക് ഉദുമ ടൗണിലും 11 മണിക്ക് കാഞ്ഞങ്ങാടും, 12 മണിക്ക് തൃക്കരിപ്പൂരിലും പുതുയുഗ യാത്രയുടെ സ്വീകരണ പൊതുസമ്മേളനങ്ങൾ നടക്കും.
















