കാസർകോട് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ചിന്നു പാപ്പുവിന്റെ (രേഷ്മ – 25) ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു. ആൺസുഹൃത്തുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ചിന്നുവിന്റെ കുടുംബം പോലീസിൽ പരാതി നൽകി.
അതെ തുടർന്ന് ഇന്നലെ രാത്രിയിൽ ആണ് കാസർകോട് പോലീസ് ആൺസുഹൃത്തിനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചത്. ഭർത്താവുമായി ഒരു മാസം മുമ്പ് വിവാഹമോചനം നേടിയ ശേഷം ചിന്നു ആൺസുഹൃത്തിനൊപ്പം വാടകവീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. കഴിഞ ദിവസം ആൺസുഹൃത്തു ജോലിക്കായി പോയപ്പോഴായിരുന്നു തൂങ്ങി മരിച്ചത്.
ആൺസുഹൃത്തു ഇടക്ക് ചിന്നുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നാൽ ഫോൺ എടുക്കാത്തതിന് തുടർന്ന് ഉച്ചക്ക് വീട്ടിൽ വന്ന നോക്കിയപ്പോഴായിരുന്നു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ചിന്നുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇൻസ്റ്റഗ്രാം അടക്കം നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നു ചിന്നു പാപ്പു. ഇവർക്ക് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ചിന്നുവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ചിന്നുവിന്റെ ആദ്യ ഭർത്താവിൽ നാലു വയസുള്ള ഒരു കുട്ടിയുണ്ട്.
















