തൃപ്പൂണിത്തുറയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിനിമ നടൻ രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായായേക്കും. മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സഹാഹര്യത്തിൽ ആണ് ഈ വാർത്ത പുറത്തുവരുന്നത്. താരവുമായി കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു.
ബിജെപി ആദ്യമായി തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം പിടിച്ച സാഹചര്യത്തിൽ വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് പല പേരുകൾക്കൊടുവിൽ രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ദീപക് ജോയി നിലവിൽ കൊച്ചി ഡെപ്യൂട്ടി മേയറാണെങ്കിലും ഒന്നാമത്തെ പരിഗണന അദ്ദേഹത്തിന് തന്നെയാണ്. ഡെപ്യൂട്ടി മേയർ മത്സരിക്കേണ്ട എന്ന തീരുമാനം വന്നാൽ സീനിയർ നേതാവായ അജയ് തറയിലിന് നറുക്കുവീണേക്കും.
















