സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ചിത്രം ഏപ്രിൽ 2 ന് പുറത്തിറങ്ങും. ഇപ്പോഴിതാ തിയറ്റർ ഉടമകളുമായുള്ള ആശീർവാദ് സിനിമാസിന്റെ കരാർ പുറത്തു വന്നിരിക്കുകയാണ്. സൈബറിടത്ത് ഇത് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സത്യമാണോ എന്ന് കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.
#Drishyam3 Theatre Agreement From Aashirvad Cinemas.
First Week Share Terms 60:40
Second Week 55:50
Third Week 50:50
Fourth Week 50:50In Cinemas Worldwide From April 2, Maundy Thursday 2026@Mohanlal @jeethu4ever @antonypbvr pic.twitter.com/5tStowAPLl
— AB George (@AbGeorge_) February 11, 2026
പ്രചരിക്കുന്ന റിപ്പോർട്ടിൽ ചിത്രത്തിന് ദിവസവും നാല് ഷോകൾ ഉണ്ടാകും. ആദ്യ ആഴ്ച വിതരണക്കാരുടെ ഷെയർ ആയി അറുപത് ശതമാനം ബോക്സ് ഓഫിസ് റെവന്യു നൽകാൻ തിയറ്റർ ഉടമകൾ സമ്മതിച്ചു. രണ്ടാമത്തെ ആഴ്ച ഇത് 55 ശതമാനവും മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്ചയും ഇത് 50 ശതമാനമായും നിലനിർത്തും.
ആളുണ്ടായാലും ഇല്ലെങ്കിലും, കളക്ഷൻ കൂടിയാലും കുറഞ്ഞാലും 4 ആഴ്ചയെങ്കിലും സിനിമ തിയേറ്ററിൽ ഓടണം. ഹോൾഡ് ഓവർ, ഹർത്താൽ, ബസ് സമരം തുടങ്ങി എന്തുണ്ടായാലും ഇതിൽ മാറ്റം ഉണ്ടാക്കാൻ പാടില്ല. ‘ദൃശ്യം 3’ പ്രദർശിപ്പിക്കുന്ന തിയറ്ററുകള്‍ അഞ്ച് ലക്ഷം രൂപയാണ് മുൻകൂർ ആയി നൽകേണ്ടത്. സിനിമയ്ക്ക് കേരളത്തിൽ പുലർച്ചെ ഫാൻസ് ഷോ ഉണ്ടായേക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്.
















