തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയും പിടിയില്‍. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണി ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഏഴാം പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
കേസില്‍ ഇന്നലെ ഒരു പ്രതിയെ പിടികൂടുകയും രണ്ടുപേര്‍ കീഴടങ്ങുകയും ചെയ്തിരുന്നു. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭിനെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന കിരണ്‍, സജിന്‍ എന്നിവരായിരുന്നു പിടിയിലായത്.
ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പൊലീസ് കേസ്. ബലാത്സംഗത്തിന് സഹപ്രവർത്തയുടെ ഒത്താശ ഉണ്ടെന്ന് ആരോപണവും അതിജീവത വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മരണ സുബിനടക്കം ആറ് പേരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. സിസിടിവി ദൃശ്യം കൂടുതൽ പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരു പ്രതികൾ ഉണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഫെബ്രുവരി ഒന്നാം തീയതിയാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള സ്പായിൽ കാപ്പാ പ്രതി മരണ സുബിൻ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ കൂട്ടബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തത്.
















