മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന് കേസിൽ മോട്ടിവേഷൻ സ്‌പീക്കറായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൗൺസിലിംഗിനായി പെൺകുട്ടിയെ രക്ഷിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു.
2025 സെപ്റ്റംബറിൽ കാസർകോട് വെച്ചാണ് സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിട്ട് പെൺകുട്ടിയെ രക്ഷിതാക്കൾ സമ്മതത്തോടെ ഫിലിപ്പിന്റെ വീട്ടിൽ ആയിരുന്നു താമസിപ്പിച്ചിരുന്നത്. ഇതിനിടയിൽ രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഇയാൾ പെൺകുട്ടിയെ മറ്റിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
സമൂഹമാധ്യമങ്ങളിലെങ്ങും വൻ സ്വീകാര്യതയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ കൺസൾട്ടന്റുമാണ് ഫിലിപ്പ് മമ്പാട്. കൂടാതെ വർഷങ്ങൾക്ക് മുൻപ് പോലീസ് ഓഫീസർ ആയിരുന്ന ഇയാൾ വിആർഎസ് എടുത്തയാളുമാണ്. സംഭവത്തിൽ നിലമ്പൂർ പോലീസ് കേസ് എടുത്തു ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
















