മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.
KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.
വി.എസിനൊപ്പം നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നയാളാണ് സുരേഷ്. അതുകൊണ്ട് തന്നെ സുരേഷ് സ്ഥാനാര്‍ഥിയാക്കുമ്പോൾ വി.എസിനെ സ്നേഹിക്കുന്നവരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഉള്ളത്.
















