ഉത്തർപ്രദേശിൽ പെട്രോൾ പമ്പിൽ സ്ഥാപിക്കുകയായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് കാറിനു മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ പൊതുമരാമത്ത് വകുപ്പ് കരാറുകാരനും സമാജ്‌വാദി പാർട്ടി നേതാവുമായ ലാൽ ബഹദൂർ യാദവാണ് (48) മരിച്ചത്.
ഇന്ന് ആയിരുന്നു സംഭവം. ബാബുഗഞ്ചിൽ നിന്ന് പ്രതാപ്ഗഡ് നഗരത്തിലേക്ക് തന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു ലാൽ ബഹദൂർ യാദവ്. ഈ സമയം ഇയാളുടെ വീടിന് ഏകദേശം 500 മീറ്റർ മാത്രം അകലെയുള്ള ഭാരത് പെട്രോളിയത്തിൽ ആണ് അപകടം സംഭവിച്ചത്. ഏകദേശം 65 അടി ഉയരവും 40 ക്വിന്റൽ ഭാരവുമുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റ് ക്രെയിനിന്റെ സഹായത്തോടെ അധികൃതർ സ്ഥാപിക്കുകയായിരുന്നു.
അപ്പോഴാണ് ഇത് മറിയുകയും ഓടിക്കൊണ്ടിരിക്കുകയായിരുന്നു ലാൽ ബഹദൂർ യാദവിന്റെ കാറിലേക്ക് ചെന്ന് വീഴുകയും ചെയ്തത്. ഉടൻ തന്നെ അടുത്തുള്ള നാട്ടുകാരും അധികൃതരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങളിൽ അനാസ്ഥയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ്
















