ഛത്തീസ്ഗഡിലെ ജൻജ്ഗിർ-ചമ്പ ജില്ലയിൽ മകന്റെ മരണത്തിൽ ദുഃഖിതരായി കഴിയുകയായിരുന്ന മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണ പട്ടേലും (48) ഭാര്യ രമാ ബായിയും (47) വീടിന്റെ മുറ്റത്തുള്ള മരത്തിലാണ് ജീവനൊടുക്കിയത്.
ഇവരുടെ നാലു പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വിഡിയോ സന്ദേശവും കണ്ടെടുത്തു. ഏക മകനെ നഷ്ടപ്പെട്ടതിലുള്ള അസഹനീയമായ ദുഃഖമാണ് ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ദമ്പതികൾ ആത്മഹത്യാക്കുറിൽ പറയുന്നു.
2024 ൽ മസ്തുരി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ വാഹനാപകടത്തിലാണ് ഇവരുടെ ഏക മകൻ ആദിത്യ പട്ടേൽ (21) മരിച്ചത്.
















