വി.എസ് അച്യുതാനന്ദൻ്റെ പിഎ ആയിരുന്ന എ. സുരേഷ് ഇന്ന് യുഡിഎഫ് വേദിയിൽ. പാലക്കാട് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ‘പുതുയുഗ യാത്ര’യുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുന്നത്.
വൈകിട്ട് 5 ന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍റ് മൈതാനിയിലാണ് പരിപാടി. 13 വർഷം മുൻപ് സിപിഎം പുറത്താക്കിയ സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് യുഡിഎഫ്. നീക്കം. അതിന് മുന്നോടിയായിട്ടാണ് സുരേഷ് യുഡിഎഫ് വേദിയിലെത്തുന്നത്.
രാവിലെ 10 മണിക്ക് വി.ഡി സതീശൻ പാലക്കാട്ട് വെച്ച് മാധ്യമങ്ങളെ കാണും.
ഇന്നലെ സുരേഷ് കെപിസിസി നേതാക്കൾ എ.സുരേഷുമായി ചർച്ച നടത്തി. കെ.സി വേണുഗോപാലും വി.ഡി സതീശനും സുരേഷുമായി സംസാരിക്കുകയും ചെയ്തു.
















