മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ വിമർശനങ്ങൾ ഉന്നയിച്ചു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് അധികാരത്തിൽ കയറി കുറെ വർഷം കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും കിട്ടിയതൊന്നും പോര’ എന്നതാണ് അവരുടെ നിലപാടെന്നും എസ്എൻഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെ വെള്ളാപ്പള്ളി വിമർശിച്ചു.
കൂടാതെ കഴിഞ്ഞ 10 വർഷമായി മുസ്ലിം ലീഗ് അധികാരത്തിൽ ഇല്ലാത്തതിനാൽ ഇനിയുള്ള വർഷം അവർ അധികാരത്തിൽ എത്തിയാൽ ഇത്രയും വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ ഈഴവരടക്കം വിവിധ ജാതിയിൽ ഉള്ളവർ പരസ്പരം തമ്മിൽ തല്ലി നശിക്കുകയാണെന്നും വെള്ളാപ്പള്ളി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
















