‘സർവം മായ’, ‘പാച്ചുവും അത്ഭുതവിളക്കും’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് അഖിൽ സത്യൻ. അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലത്ത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നത് ബാധ്യതയായിരുന്നുവെന്ന് പറയുകയാണ് അഖില്‍ സത്യന്‍. കൂടാതെ തനിക്കുണ്ടായ ക്ളിക്കൽ ഡിപ്രഷനെ കുറിച്ചും താരം പറയുന്നു.
അച്ഛന്റെ നിഴൽ എന്ന പേടി അസിസ്റ്റ് ചെയ്യുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്റെ കൂടെ ആദ്യമായി വർക്ക് ചെയ്ത സിനിമ 2010 ലാണ്. ഞാൻ വിപ്രോയിലെ ജോലി രാജിവച്ചാണ് അച്ഛന്റെ കൂടെ അസിസ്റ്റ് ചെയ്യാൻ പോകുന്നത്. അപ്പോഴാണ് ഈ പറഞ്ഞ പേടി. എനിക്കങ്ങനെ പ്രത്യേകിച്ച് കഴിവുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ആദ്യത്തെ പടം അസിസ്റ്റ് ചെയ്ത് കഴിഞ്ഞ് ഒരു അഞ്ചു വർഷം ഈ പറഞ്ഞ ഷാഡോ ഫീൽ ഉണ്ടായിരുന്നു. ഇന്ത്യൻ പ്രണയകഥ എന്നുള്ള സിനിമ കഴിഞ്ഞപ്പോഴാണ് അത് മാറിതുടങ്ങിയത്. കാരണം, പേടിച്ചിട്ട് ഒന്നും കിട്ടാനില്ലെന്ന് മനസ്സിലായി. എനിക്ക് ഫസ്റ്റ് പടം അസിസ്റ്റ് ചെയ്തിട്ട് ക്ലിനിക്കൽ ഡിപ്രഷൻ വന്നു. അന്ന് വിഷാദരോഗം ഇത്ര ഫേമസ് അല്ല.” അഖിൽ സത്യൻ പറയുന്നു.
പ്രോപ്പർ ആയിട്ട് ആദ്യ സിനിമ കഴിഞ്ഞതോടെ ഞാൻ ക്ലിനിക്കലി ഡോക്ടർ ചികിത്സിക്കേണ്ട തരത്തിലുള്ള വിഷാദരോഗത്തിലൂടെ പോയിട്ടുണ്ട്. മരുന്ന് കഴിച്ചിട്ടുണ്ട്. ഡിപ്രഷൻ കഴിഞ്ഞാൽ എല്ലാവർക്കും കിട്ടുന്ന ഒരു ധൈര്യമുണ്ട്. വേറൊരു കണ്ണ് തുറന്ന പോലെയാണ് അതിന് ശേഷം എനിക്ക് തോന്നിയത്. ഇന്ത്യൻ പ്രണയകഥ കഴിഞ്ഞപ്പോൾ ഒരു നല്ല അസിസ്റ്റന്റ് ആവാൻ പറ്റും എന്നുള്ള ഉറപ്പുണ്ടായി. പിന്നെ അച്ഛന്റെ ഷാഡോ എന്ന പേടി ഉണ്ടായിട്ടില്ല. ഞാൻ പ്രകാശൻ കഴിഞ്ഞപ്പോൾ എനിക്ക് സിനിമ ചെയ്യാൻ ആഗ്രഹം വന്നു.” അഖിൽ സത്യൻ കൂട്ടിച്ചേർത്തു. ക ഫെസ്റ്റിവലിലായിരുന്നു അഖിൽ സത്യന്റെ പ്രതികരണം.
















