ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ ചിത്രീകര ണത്തിനിടയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സംവിധായകൻ എം എ നിഷാദിന് പരിക്ക് പറ്റി. നടി ഖുശ്ബു, ഷഹീൻ സിദ്ദിഖ്,മഞ്ജു സുഭാഷ് തുടങ്ങിയവരും പങ്കെടുത്ത രംഗം ചിത്രീകരി ക്കുന്നിടയിലാണ് സംഭവം. സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്.. കൈകാലുകൾക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കുന്നുർ മിലിട്ടറി ആശുപത്രി യിൽ പ്രവേശിപ്പിച്ചു.
















