കൊല്ലം കരുനാഗപ്പള്ളിയിൽ പോക്സോ കേസ് പ്രതി വിധി പറയാനിരിക്കെ കോടതിയിൽ നിന്ന് കടന്നു കളഞ്ഞു. അസം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്സോ അതിവേഗ കോടതിയിൽനിന്നു രക്ഷപെട്ടത് .
വിവിധ വകുപ്പുകൾ പ്രകാരം 23 വർഷം തടവും 2,10,000 രൂപ പിഴയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത വശം ആറു മാസം കൂടെ ജയിലിൽ കഴിയണം. ഈ ശിക്ഷ വിധി അറിയും മുമ്പാണ് ഇയാൾ കോടതിയിൽ നിന്ന് രക്ഷപെട്ടത്.
ശാസ്താംകോട്ട മൈനാഗപ്പള്ളിയിലുള്ള ഒരു ഇഷ്ടികക്കമ്പനിയിൽ ജോലി ചെയ്യവെയാണ് അസം സ്വദേശിയായ സ്കൂൾ വിദ്യാർഥിനിയെ പ്രതി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യ ആണെന്ന് ആയിരുന്നു ഇയാൾ എല്ലാവരോടും പറഞ്ഞിരുന്നത്.
കുട്ടിയെ കാണാൻ ഇല്ലെന്ന ബന്ധുവിന്റെ പരാതിയിൽ കുട്ടിയെ അന്വേഷിച്ചു കണ്ടുപിടിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായതായി മനസിലായി. ഉടൻ തന്നെ പ്രതിയ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇയാൾക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു.
















