കൊല്ലത്ത് വീടിനുള്ളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരൻ മരിച്ചു. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷ്-അമൃത ദമ്പതികളുടെ മകൻ ആദിദേവ് ആണ് മരണപ്പെട്ടത്.
ഇന്ന് ആണ് സംഭവം നടന്നത്.
വീടിനോട് ചേർന്നുള്ള ഷെഡിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന കുട്ടിയെ വീട്ടുകാരാണ് കണ്ടെത്തിയത്. തയ്യൽ മെഷീന് സമീപം പൊള്ളലേറ്റ നിലയിലായിരുന്നു ആദിദേവ്. ഈ സമയം ആദിദേവിന്റെ സഹോദരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉടൻ തന്നെ കുട്ടിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
















