കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ‘മാമാങ്കത്തിലെ മച്ചാട്’ എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ രചന നിര്‍വ്വഹിച്ചരിക്കുന്നത് സിനിമ പി.ആര്‍ ഒ യും, മാധ്യമ പ്രവര്‍ത്തകനുമായ പി.ആര്‍ സുമേരനാണ്. തൃശ്ശൂര്‍ വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തില്‍ കുംഭ മാസത്തില്‍ അഞ്ചു ദിവസങ്ങളിലായി ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ ഉത്സവമാണ് മച്ചാട് മാമാങ്കം. എണ്ണൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഉത്സവത്തിന് ആനയല്ല.
പകരം അഞ്ചു ദേശങ്ങളില്‍ നിന്നുള്ള കൂറ്റന്‍ മരക്കുതിരക്കോലങ്ങളാണ് പ്രധാന ആകര്‍ഷണം. ദേശവാസികളുടെ ഒത്തൊരുമയുടെയും, മത്സരത്തിന്റെയും വലിയൊരു പ്രതീകമാണ് മച്ചാട് മാമാങ്കം. നിരവധിഅംഗീകാരങ്ങള്‍ വാരിക്കൂട്ടിയ ‘ഇരുള്‍ വീണ വെള്ളിത്തിര’ എന്ന ശ്രദ്ദേയമായ ഡോക്യുമെന്ററിക്ക് ശേഷം ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ‘മാമാങ്കത്തിലെ മച്ചാട്’. പതിനെട്ട് അവാര്‍ഡുകള്‍ ‘ഇരുള്‍ വീണ വെള്ളിത്തിരക്ക്’ ലഭിച്ചിരുന്നു. ബാനര്‍ – ഫുള്‍ മാര്‍ക്ക് സിനിമ, നിര്‍മ്മാണം – ജെഷീദ ഷാജി, സിറിയക്ക് ആലഞ്ചേരി. ഛായാഗ്രഹണം – ഗിരിശങ്കര്‍ , എഡിറ്റിംഗ് – അയൂബ് ഖാന്‍ , കല – സഹസ് ബാല, പശ്ചാത്തല സംഗീതം – അജയ് ജോസഫ് , സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ തുടങ്ങിയ പ്രമുഖരാണ് ഡോക്യുമെന്ററിയുടെ അണിയറയിലുള്ളത്.
















