ലോകമെമ്പാടും ലോകകപ്പ് ഫുട്ബാളിന്റെ ആവേശം നിറയുമ്പോൾ ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകരാൻ ‘ട്രിബ്യൂട്ട്’ പാട്ടുമായി പ്രിയ താരം ഹരിശ്രീ അശോകൻ. “പന്തോണ്ടൊരു ലോകം” എന്ന് തുടങ്ങുന്ന താളക്കൊഴുപ്പുള്ള ഗാനമാണ് ഫ്രീകിക്ക് എന്ന പേരിൽ ഇന്ന് റിലീസ് ചെയ്തത്. യൂണിക്ലിക്ക്സ് മീഡിയയുടെ ബാനറിൽ നിസാർ നിർമ്മിച്ച് ഹുസൈൻ സലാഹ് സംവിധാനം ചെയ്ത ഫ്രീകിക്കിലെ പാട്ട് എഴുതി സംഗീതം പകർന്നിരിക്കുന്നത് ദിനു മോഹനാണ്. സംവിധായകനായി അരങ്ങേറ്റം കുറിച്ച ആൻ ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറിയിലെ ‘പട്ടണം മാറിട്ടു’ മാണ് ഹരിശ്രീ അശോകൻ പിന്നണി പാടിയ ആദ്യ ഗാനം. അടി എന്ന ചിത്രത്തിലെ’കൊക്കരക്കോ’ എന്ന ഗാനവും പാടിയിട്ടുണ്ട്.
















