കൊല്ലം കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ശാന്ത ഭവനിൽ സജിൻ (30) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.ആദിവാസി മലവേടർ വിഭാഗത്തിൽപ്പെട്ട സജിൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ അകത്തു കയറി പരിശോധിച്ചപ്പോഴാണ് സജിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുളത്തൂപ്പുഴ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കുടുംബപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി സജിൻ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ മാനസിക വിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
















