കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അപകടം. സ്ലാബിനുള്ളില്‍ നിന്ന് പുറത്തെടുത്ത രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ജബ്ബാര്‍, അഷ്റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയത്. മൂന്ന് പേര്‍ ചികിത്സയിലാണ്. ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്ന് വീണത്. വലിയങ്ങാടിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടത്. ലോഡ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറുള്‍പ്പെടെയുള്ള ചുമട്ടു തൊഴിലാളികളാണ് സ്ലാബിനുള്ളില്‍ കുടുങ്ങിയത്.
















