മലപ്പുറം പൊന്നാനിയിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു കാൽനടക്കാരൻ മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി ഇളയരാജയാണ് (42) മരിച്ചത്. അപകടത്തിന് ശേഷം നിർത്താത്ത പോയ വാഹനം മറ്റൊരു സ്ത്രീയെയും ഇടിച്ചു. ഇവർ പരിക്കുകളോടെ പൊന്നാനി ആശുപത്രിയിലാണ്.
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. നടന്നു പോയിക്കൊണ്ടിരുന്നു ഇളയരാജയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അപകടം സംഭവിച്ച ശേഷം കാറുകാരൻ നിർത്താതെ പോയി. ഇളയരാജയെ ഉടൻ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇളയരാജയെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം തൊട്ടടുത്ത പ്രദേശത്തു വെച്ച് ഒരു സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം ഉണ്ടാക്കിയ വാഹനത്തെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















