സംസ്ഥാനസർക്കാർ ജീവനക്കാരുടെ ശബളം പരിഷ്കരിക്കുന്നതുമായി ബന്ധപെട്ടു പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ആണ് ചെയര്‍മാന്‍, അഡ്വ. എം രാജഗോപാലന്‍ നായര്‍, റിട്ട. അഡീഷനല്‍ സെക്രട്ടറി ശ്രീലത സുകുമാരന്‍ എന്നിവരാണ് അംഗങ്ങള്‍. കൂടാതെ ധനകാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ. ശോഭ കമ്മിഷൻ സെക്രട്ടറിയായി പ്രവർത്തിക്കുക.
കേരളത്തിലെ ബഡ്ജറ്റിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി റിപ്പോർട്ട് മൂന്ന് മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മിഷനോട് നിര്‍ദേശിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കൂടാതെ ഇവ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
















