സർക്കാർ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ ഹൈക്കോടതി ഇന്ന് നിലപാട് വ്യക്തമാക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഈ സുപ്രധാന ഹർജി പരിഗണിക്കുന്നത്.
സ്പാര്‍ക് സോഫ്റ്റ്‌വെയറിൽ നൽകിയ ഫോൺ നമ്പറുകൾ നിയമവിരുദ്ധമായി ശേഖരിച്ചെന്നും വ്യക്തികളുടെ അനുമതി കൂടാതെ വിവരശേഖരണം നടത്തിയെന്നുമാണ് ഹാർജിക്കാരുടെ വാദം.
രാഷ്ട്രീയപാർട്ടിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങൾ ഉപയോഗിച്ചുവെന്നും ഹർജിയിൽ പറയുന്നു. ഡിഎ വർധനവടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങൾ എണ്ണിപ്പറഞ്ഞാണ് ജീവനക്കാരുടെ വാട്സാപ്പിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ സന്ദേശം എത്തിയത്.
ലീഗ് അധ്യാപക നേതാവും കാലിക്കറ്റ് സർവകലാശാല സിൻഡിക്കേഡ് അംഗവുമായ റഷീദ് അഹമ്മദ്, സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാവായ അനിൽ കുമാർ കെ.എം എന്നിവരാണ് ഹർജി നൽകിയത്
















