കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്റഫിന്റെയും ഖബറടക്കം ഇന്ന് നടക്കും.
ഇവരോടുള്ള ആദരസൂചകമായി ഇന്ന് അത്തോളിയിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിന് മേയർ ഒ.സദാശിവം രാവിലെ 9.30ന് മാധ്യമങ്ങളെ കാണും.
അതേസമയം അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും. എൻജിനീയറിങ് വിഭാഗത്തിന്‍റെ പരിശോധനയാണ് ആരംഭിക്കുക.
കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്‍റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.
















