ലോസ് ആഞ്ജലിസ്: ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ ജീവനൊടുക്കി. 71 വയസ്സായിരുന്നു. ‘റിവഞ്ച് ഓഫ് ദ നേഡ്സ്’ (1984) എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. രണ്ടുപതിറ്റാണ്ടിലേറെയായി ബൈപോളാർ എന്ന അവസ്ഥയിലൂടെ കടന്നുപോയിരുന്ന നടൻ ഒടുവിൽ ജീവനൊടുക്കുകയായിരുന്നു.
സ്വഭാവനടനായ ജോൺ കാരഡീന്റെ മകനായി ജനിച്ച റോബർട്ട്, നാൽപ്പതിലേറെ വർഷം ടി.വി. പരമ്പരകളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചു. മാർട്ടിൻ സ്കോർസെസെയുടെ ‘മീൻ സ്ട്രീറ്റ്സ്’, ഹാൽ ആഷ്ബിയുടെ ‘കമിങ് ഹോം’, സാമുവൽ ഫുള്ളറുടെ ‘ദ ബിഗ് റെഡ് വൺ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപത്രങ്ങൾ ചെയ്തു.
















