ബിഹാറിൽ വിവാഹവേദിയിൽ അയൽവാസിയുടെ വെടിയേറ്റ് വധു ആശുപത്രിയിൽ. ബക്സർ സ്വദേശിനി ആരതിക്കാണ് (18) വെടിയേറ്റത്. അയൽവാസി ദീൻബന്ധുവാണ് പ്രതി.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വിവാഹ വേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്നു ആരതി. ഈ സമയത്തു അതിഥികളുടെ ഇടയിൽ നിന്ന ദീൻബന്ധു ആരതിയുടെ വയറ്റിൽ വെടി വെക്കുകയായിരുന്നു.
ആരതിയും യുവാവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്നും പ്രണയനൈരാശ്യത്തിൽ ആണ് വെടി വെച്ചെതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ആരതിയെ ഉടൻ തന്നെ അടുത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
















