‘കേരള സ്റ്റോറി -2: ഗോസ് ബിയോണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകി ഹൈകോടതി ഡിവിഷൻ ബെഞ്ച്. നേരത്തെ ഈ സിനിമയുടെ പ്രദർശനം ഹൈകോടതി സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് തടഞ്ഞിരുന്നു. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് വന്നിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസുമാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹർജി നല്‍കിയത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും മതസൗഹാർദമുള്ള നാട്ടിലെ ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാകില്ലെന്നും ആയിരുന്നു സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ആ അപ്പീൽ റദ്ദാക്കുകയായിരുന്നു
















