ആളില്ലാത്തതിനാൽ കൊച്ചിയിൽ ‘കേരള സ്റ്റോറി2’വിന്‍റെ ആദ്യ പ്രദർശനത്തിന് ഷോ റദ്ദാക്കി. ഇന്ന് രാവിലെ 10.15 ന് ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിൽ നടക്കേണ്ട ആദ്യ ഷോയാണ് റദ്ദാക്കിയത്.
‘കേരള സ്റ്റോറി’ ആദ്യ പ്രദർശനത്തിന് കൊച്ചിയിൽ ഒരു ബുക്കിങ് പോലും വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഷോ റദ്ദാക്കിയത്. രണ്ടാമത്തെ ഷോ നടക്കുന്ന ഷേണോയിസ് തീയേറ്ററിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഷോ ബുക്ക് ചെയ്തത്.
വിവിധയിടങ്ങളിലായി ഒമ്പത് സ്ക്രീനുകളിലാണ് കേരള സ്റ്റോറി 2 പ്രദർശനം നടക്കുക. സിനിമ കാണാൻ ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ട സഹാചര്യമാണ്. കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോയും റദ്ദാക്കിയിരുന്നു.
















