കേരള സ്റ്റോറി 2 ഉറപ്പായും കാണുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിനിമ എത്ര പേര് കണ്ടു എന്നതല്ല, എന്ത് ചർച്ച ചെയുന്നു എന്നതാണ് പ്രധാനമെന്ന് കുമ്മനം പറഞ്ഞു.
കേരളാ സ്റ്റോറി ആദ്യഭാഗം കണ്ടിരുന്നു. സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർഥത്തിൽ കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്ക ഉണ്ടെന്നും കുമ്മനം പറഞ്ഞു.
കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് ഉറപ്പായും ഉണ്ടെന്ന് കുമ്മനം രാജശേഖരൻ മറുപടി നൽകി. അതിൽ ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ പോലും ആശങ്ക ഉണ്ടെന്നും കുമ്മനം പറഞ്ഞു.
















