പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. റിയാദിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
രണ്ട് ഡോണുകളാണ് ആക്രമണം നടത്തിയത്. റിയാദിലെ നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ (ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം. ടെഹ്‌റാനിലെ ആസ്ഥാനത്തിന് സമീപം രണ്ട് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസി അറിയിച്ചു.
ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾക്കിടയിലും സംപ്രേഷണം തടസ്സമില്ലാതെ തുടരുന്നതായും അവർ വ്യക്തമാക്കി.
ഇതോടെ യുഎസ്–ഇസ്രയേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുകയാണ്.
















