അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ലോകത്തെ മുനമുനയിൽ നിർത്തി ഇറാന്റെ കടുത്ത നീക്കം.
ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി ഐആർജിസി പ്രഖ്യാപിച്ചു. ഹോർമുസിലൂടെ പോകാൻ ശ്രമിക്കുന്ന കപ്പലുകളെ കത്തിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഇതോടെ കടുത്ത ഊർജ പ്രതിസന്ധിയിലേക്കാവും രാജ്യങ്ങൾ നീങ്ങുക. പ്രകൃതിവാതക ഉത്പാദനം ഖത്തർ താത്ക്കാലികമായി നിർത്തി. ഇതോടെ എണ്ണവില കുത്തിച്ചുയരുമെന്നാണ് സൂചന. ടെഹ്റാനിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് കടുത്ത നീക്കം.
ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചതും ഹോർമുസ് കടലിടുക്ക് അടച്ചതും ഇന്ത്യയിലെ ഊർജപ്രതിസന്ധിയും രൂക്ഷമാക്കും. ഖത്തർ പ്രകൃതി വാതക സെക്ടറിനെ ഇറാൻ ലക്ഷ്യമിട്ടതാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.യുദ്ധം നീണ്ടാൽ വലിയ ഊർജ്ജ പ്രതി സന്ധിയിലേക്കാവും ഇന്ത്യ നീങ്ങുക.
















