മയക്കുമരുന്ന് കേസുകളിലെ പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളിയിലാണ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കളരാന്തിരി കോളികെട്ടിക്കുന്നുമ്മൽ മഹേഷ് കുമാറി(47)നെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊടുവള്ളി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമില്‍ മൃതദേഹം കണ്ടത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
















