ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ മരണത്തെത്തുടർന്ന്, ഉലഞ്ഞ ഇറാൻ ഭരണകൂടത്തിൻ്റെ തലപ്പത്തേക്ക് മകൻ മൊജ്താബ ഖമേനി എത്തുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
വിദഗ്ധ സമിതിയാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടതെന്ന് ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിന്റെ കമാൻഡർ ഇൻ ചീഫ് കൂടിയായ മൊജ്തബയ്ക്ക് സംഘടനയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു.
മൊജ്തബയെ ഈ പദവിയിലേക്ക് എത്തിക്കാൻ ഐആർജിസി വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തിയതായും വിവരമുണ്ട്.
















